മണ്ണാര്‍ക്കാട് : പത്തുകുടി ശിവക്ഷേത്രത്തില്‍ നിന്നും വിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ അച്ഛനേയും മകനേയും മണ്ണാര്‍ക്കാട് എസ്‌ഐ എം സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തമിഴ്‌നാട് അരിയല്ലൂര്‍ പെരിയവളയം സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58) മകന്‍ കണ്ണന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. എട്ട് തൂക്കുവിളക്കുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തു. വിളക്കുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നെല്ലിപ്പുഴയില്‍ നിന്നാണ് എസ് ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. എസ്‌ഐ സുധീര്‍, സിപിഒമാരായ ബിമല്‍, കമറുദ്ദീന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ നിലവില്‍ വിയ്യക്കുറുശ്ശി, കൊറ്റിയോടിലാണ് താമസിച്ച് വരുന്നത്. ഇവര്‍ക്കെതിരെ കല്ലടിക്കോട് സ്‌റ്റേഷനിലും മോഷണ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.