മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സഹകരണ സേവന കേന്ദ്രവുംഎടിഎം കൗണ്ടറും എടിഎം കാര്‍ഡും ആരംഭിക്കുന്നു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന് ഓണസമ്മാനമായി റൂറല്‍ ബാങ്കിന്റെ സഹകരണ സേവന കേന്ദ്രവും എടിഎം കൗണ്ടറും പ്രവര്‍ത്തനമാരംഭിക്കുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മണ്ണാര്‍ക്കാട്ടെ ഏറ്റവും സൗകര്യപ്രദമായ എടിഎം കൗണ്ടറാണ് നടമാളിക റോഡിലുള്ള ബാങ്ക് ഹെഡ് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടൊപ്പം എല്ലാ ദിവസങ്ങളിലും എല്ലാ സമയങ്ങളിലും എടിഎം കൗണ്ടറില്‍ പണലഭ്യമാകും.ആധുനിക സൗകര്യങ്ങളോടൊപ്പം ബാങ്കിലെ ഇടപാടുകാര്‍ക്ക് രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴിയാവുന്ന എടിഎം കാര്‍ഡുകളും ഇനി മുതല്‍ ലഭ്യമാകുമെന്നും പ്രസിഡന്റ് അഡ്വ കെ സുരേഷ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മണ്ണാര്‍ക്കാടിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹ്യ പ്രതിബദ്ധതയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബാങ്കിന്റെ സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സേവനകേന്ദ്രമുള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങള്‍. പൊതുജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.റവന്യു വകുപ്പ്,മോട്ടോര്‍ വാഹന വകുപ്പ്, പാസ്‌പോര്‍ട്ട്,പാന്‍കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മുനിസിപ്പല്‍ സേവനങ്ങള്‍, വിവിധ ക്ഷേമനിധികള്‍, സ്‌കോളര്‍ഷിപ്പ്, ടിക്കറ്റ് ബുക്കിംഗ്, കറന്റ് ബില്‍,വാട്ടര്‍ ചാര്‍ജ്ജ്, ഗ്യാസ് ബുക്കിംഗ്, വിവിധ ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 440 ഓളം വരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ബാങ്കിന്റെ സേവന കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.കൃതതയോടെയും വേഗത്തിലും സുരക്ഷിതമായ സൗകര്യത്തോടെ സേവനങ്ങള്‍ ഉറപ്പുവരുത്തും.

എടിഎം കൗണ്ടര്‍  ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ കെടിഡിസി ചെയര്‍മാന്‍ പി.കെ ശശിയും സേവന കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറും, എടിഎം കാര്‍ഡ് ഉദ്ഘാടനം തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലിയും നിര്‍വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് രമാസുകുമാരന്‍, ഡയറക്ടര്‍മാരായ പി.കെ ഉമ്മര്‍, രാധാകൃഷ്ണന്‍, ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال