അഗളി: അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കുഴഞ്ഞു വീണ് മരിച്ചു. കക്കുപ്പടി സ്വദേശി രംഗൻ്റെ മകന്‍ രഞ്ജിത്ത് (13) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രഞ്ജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. അഗളി സാമൂഹിക ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.