ഡൽഹി: മനുഷ്യ പുരോഗമനത്തിനും, പ്രകൃതി സംരക്ഷണത്തിനും വേണ്ടി മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൺ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ (HDEP) ഫൗണ്ടേഷന്റെ നോർത്ത് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്വ: ജുനൈസ് പടലത്താണ് നോർത്ത് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ആദ്യപടിയായി സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടെത്തി അവരുടെ ജീവിതമാർഗത്തിന് സഹായിക്കാനുതകുന്ന തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. നോർത്ത് ഡെൽഹിയിലെ വാസിർബാദിലെ ചേരി പ്രദേശത്ത് വളരെ താഴെ തട്ടിൽ കഴിയുന്ന കുറച്ച് പേർക്കാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്. Rightway NGO യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്നവർക്ക് ജീവിതമാർഗം കണ്ടെത്താൻ സഹായിക്കുക എന്നതാണ് എച്ച്ഡിഇപിഎഫിന്റെ ലക്ഷ്യമെന്നും, അതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് എച്ച്ഡിഇപിഎഫ് മുൻകൈ എടുക്കുമെന്നും ജുനൈസ് പടലത്ത് പറഞ്ഞു. ചടങ്ങിൽ ഷക്കീൽ ഖാൻ (കൗൺസിലർ), അഡ്വ: ജുനൈസ് പടലത്ത് (HDEPF), അനിസ് ഫാത്തിമ്മ (Rightway), ഷെഹസാബ് മാലിക്ക്, ഹാഫിയ, ഹബീബ പർവീൺ തുടങ്ങിയവർ പങ്കെടുത്തു
നിർധനർക്ക് ജീവിതമാർഗമൊരുക്കി എച്ച്.ഡി.ഇ.പി.| നോർത്ത് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
byഅഡ്മിൻ
-
0