വീടിന്‍റെ ചുമര് ഇടിഞ്ഞുവീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കോങ്ങാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുണ്ടുവംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് വിനോദ് കുമാറിനും പരുക്ക് പറ്റി. വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.  പുതിയ വീട് കെട്ടുന്നതിന്‍റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്‍റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകടസമയത്ത് മക്കളും വീട്ടിൽ ഉണ്ടായിരുന്നു,  മറ്റൊരു മുറിയിലായിരുന്നതിനാൽ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്
Previous Post Next Post

نموذج الاتصال