ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിൽ ഊഞ്ഞാലിൽ കളിക്കവേ കയര്‍ കഴുത്തില്‍ കുരുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന്‍ മരിച്ചു. പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി സ്വദേശി അബ്ദുള്‍ റഹ്മാന്റെ മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ കളിക്കുകയായിരുന്ന അല്‍ത്താഫിനെ ഏറെ നേരമായിട്ടും  കാണാതായപ്പോള്‍ വീട്ടുകാര്‍ തിരക്കിവന്നതോടെയാണ് മരണവിവരം അറിയുന്നത്. മുട്ടിക്കുളങ്ങര സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അല്‍ത്താഫ്.
മാതാവ്: ആമിന, സഹോദരി: അഫ്‌ല
Previous Post Next Post

نموذج الاتصال