തെരുവ് നായ വിഷയം| എച്ച്ഡിഇപി ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നു

തെരുവ് നായ വിഷയത്തിൽ ഹ്യൂമൺ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റ്  പ്രൊട്ടക്ഷൻ (HDEP) ഫൗണ്ടേഷൻ ഉടൻ തന്നെ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിച്ചർന്ന് വേണ്ട നിർദേശങ്ങൾ സുപ്രീം കോടതിയിൽ എച്ച്ഡിഇ.പി ഫൗണ്ടേഷൻ ഭാരവാഹിയായ അഡ്വ: ജുനൈസ് പടലത്ത് മുഖാന്തരം ഫയൽ ചെയ്യും.

തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതിയിൽ ഇന്ന് നടന്ന വാദത്തിനിടെ
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ഇതിനായി ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു.

അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണിച്ചുകൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. പട്ടികടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു. തെരുവുനായ് പ്രശ്‌നത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കോടതിയിൽ കക്ഷിയായ എല്ലാവരും ഇടക്കാല ഉത്തരവിലേക്കുള്ള നിർദേശങ്ങൾ 28ന് മുമ്പ് ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഇതിനോടനുബന്ധിച്ച് ജനങ്ങളുടെ നിർദേശങ്ങൾ എച്ച്ഡിഇപിഎഫ് സ്വീകരിക്കുന്നു. മികച്ചത് കോടതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ജുനൈസ് പടലത്ത് മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 
താഴെയുള്ള വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത്ഗ്രൂപ്പിൽ നിർദേശങ്ങൾ അയക്കാം👇
Previous Post Next Post

نموذج الاتصال