പിതാവ് മരിച്ച് രണ്ട് മാസം തികയും മുമ്പേ മകനും വിട പറഞ്ഞു

മണ്ണാർക്കാട്: കഴിഞ്ഞ ജൂലൈ മാസം പതിനെട്ടിന് ബൈക്ക് അപകടത്തിൽ മരിച്ച അലനല്ലൂർ കാട്ടുകുളം എ.വി അബ്ദുല്ല കുട്ടി മുസ്‌ലിയാരുടെ മകൻ ഹാഷിം ഹിബത്തുള്ള നിര്യാതനായി. അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ വേർപാടിന്റെ വേദനയിൽ നിന്ന് കുടുംബം മുക്തമായി വരുന്നതിന് മുമ്പാണ് ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി അദ്ധേഹത്തിന്റെ ഏക മകൻ ഹാഷിം ഹിബത്തുള്ളയും പിതാവിന്റെ അടുക്കലേക്ക് യാത്രയായത്.  രാവിലെ ഉറക്കത്തിൽ നിന്നും ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മരിച്ചതായി അറിയുന്നത്.

കൊണ്ടോട്ടി ബുഖാരി ദഅവ കോളേജ് മുത്വവ്വൽ വിദ്യാർത്ഥിയാണ് മരണപ്പെട്ട ഹാഷിം ഹിബത്തുള്ള
Previous Post Next Post

نموذج الاتصال