മണ്ണാർക്കാട് : മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പെരിമ്പടാരി പോത്തോഴിക്കാവ് തെക്കുംപുറത്ത് സൈതലവി എന്ന തമ്പി( 31)യെ ആണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്ന് വൈകുന്നേരം വൈദ്യ പരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ കടിക്കുകയും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പിടിച്ച് അസഭ്യം പറയുകയും ചെയ്തതിനാണ് അറസ്റ്റ്.
പ്രതിയെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കേസെടുത്ത് മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി