മണ്ണാർക്കാട് കുന്തിപ്പുഴ മാസപറമ്പിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. കുന്തിപ്പുഴ കൈതക്കൽ ഉസ്മാൻ്റെ മകൻ ഉസാമ (20) ആണ് മരിച്ചത്. എം ഇ എസ് കല്ലടി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടുത്താണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ഫസലിനോടൊപ്പം കുളിക്കാനിറങ്ങിയ ഉസാമ ഒഴുക്കിൽ പെടുകയായിരുന്നു. മണലടി സ്വദേശി പാണക്കാടൻ ഫസൽ ഉസാമയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഉസാമക്കായി ഫയർഫോഴ്സും നാട്ടുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒമ്പത് മണിയോടെ ഉസാമയെ കണ്ടെത്തി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല