ഇരട്ട പുരസ്കാര നേട്ടവുമായി സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി മണ്ണാർക്കാടിന്റെ യുവ കവി

മണ്ണാർക്കാട്: മണ്ണാർക്കാട്  ശിവൻകുന്ന് നിവാസി വൈഷ്ണവ് സതീഷ് തന്റെ രചനകളിലെ വൈഭവം കൊണ്ട് സംസ്ഥാന തലത്തിൽ  ശ്രദ്ധ നേടുന്നു.
ചുരുങ്ങിയ നാളുകൾ കൊണ്ട് രണ്ട് പുരസ്ക്കാരങ്ങളാണ് ഈ യുവ കവിയെ തേടിയെത്തിയത്. 
കവിയും ,ചിത്രകാരനും , ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാർ ആണ്ടല്ലൂരിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ യുവകവിതാ പുരസ്കാരവും, എം എൻ പാലൂർ സ്മാരകം കവിതാ പുരസ്കാരവുമാണ്  21 വയസ്സ്കാരൻ നേടിയെടുത്തത് . പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജിലെ ഇംഗ്ലീഷ്  ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആണ് വൈഷ്ണവ് സതീഷ്. അധ്യാപക ദമ്പതികളായ സതീഷ് കുമാർ. കെ. എസ് (കല്ലടി ഹയർ സെക്കന്ററി സ്ക്കൂൾ), സിന്ധു (അരയങ്ങോട് യൂണിറ്റി എയുപിസ്കൂൾ) എന്നിവരുടെ രണ്ടാമത്തെ പുത്രനാണ്. ജ്യേഷ്ഠൻ ജിഷ്ണു സതീഷ്  ബാംഗ്ലൂർ ഖുഷി IVF ഹോസ്പിറ്റലിൽ ജൂനിയർ എംബ്രിയോളജിസ്റ്റാണ്
Previous Post Next Post

نموذج الاتصال