തീ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു

മണ്ണാർക്കാട് : തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് അമ്പാഴക്കോട് വീട്ടിൽ നൗഷാദ് - ഹസനത്ത് ദമ്പതികളുടെ മകൻ റയാൻ ( 3 ) ആണ് മരിച്ചത്.

വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഉടനെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് സ്വകാര്യാശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال