മണ്ണാർക്കാട്: ദേശീയപാതയില്‍ തച്ചമ്പാറ എടയ്ക്കലില്‍ ചരക്ക് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കാരാകുര്‍ശ്ശി വാഴമ്പുറം മിഥിലാജ് (18), മുഹമ്മദ് നിയാസ് (20 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊന്നങ്കോട് ഭാഗത്തുനിന്നും തച്ചമ്പാറയിലേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന പെട്ടി ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പാടെ തകര്‍ന്നു