കുമരംപുത്തൂർ: കല്ലടി ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ടിനെ കല്ലടിയിലെ അധ്യാപക, അനധ്യാപക ജീവനക്കാർ ആദരിച്ചു. കഴിഞ്ഞ മൂന്നുവർഷമായി കല്ലടിയിലെ പി ടി എ പ്രസിഡണ്ടായിരുന്ന എൻ. ചന്ദ്രശേഖരനെയാണ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ ആദരിച്ചത്. പിരിഞ്ഞു പോകുന്ന സ്ക്കൂൾ ജീവനക്കാരെ ആദരിക്കാറുണ്ടെങ്കിലും, കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന ഒരു പിടിഎ പ്രസിഡൻ്റിനെ ആദരിക്കുന്നത് ഒരു പക്ഷേ ഇത് ആദ്യമാകും.
സ്ക്കൂളിലെ ജീവനക്കാരിലൊരാളെ പോലെ സജീവമായി എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുകയും, അതിന്റെ വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയും, കൂടാതെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് ഗുണകരമാവുന്ന രീതിയിൽ ഒട്ടേറെ പദ്ധതികൾക്ക് നേതൃത്വം നൽകാനായതിനാലാണ് എം. ചന്ദ്രശേഖരന് ആദരവ് നൽകിയത്. മണ്ണാർക്കാട് എസ്.ഐ.. എം. സുനിൽ മൊമന്റോ നൽകി എൻ. ചന്ദ്രശേഖരനെ ആദരിച്ചു. ഇന്നലെ കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ചായിരുന്നു ആദരം. പിടിഎ ജനറൽ ബോഡിയിൽ എൻ ചന്ദ്രശേഖരൻ അധ്യക്ഷനായി. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ എം. സുനിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ ഷഫീഖ് റഹ്മാൻ, പ്രധാനധ്യാപകൻ മുഹമ്മദ് ബഷീർ, ഡെപ്യൂട്ടി എച്ച് എം പി. പി. സുബീർ, അസീസ് പച്ചീരി, പ്രീതി ജോജി, മഞ്ജു തോമസ്, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.