വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

അഗളി : വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂർ പാലൂർ സ്വദേശി സുരേഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് തോട്ടത്തിൽ സുരേഷിന്റെ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

കെ.എസ്.ഇ.ബി.യുടെ അനുമതിയോടെയാണോ വൈദ്യുതവേലി സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല, ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും. വൈദ്യുത വേലി അനധികൃതമാണെന്ന് കണ്ടെത്തിയാൽ സ്ഥലമുടമക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 
അച്ഛൻ: ശെവല. 
അമ്മ: കാളി
Previous Post Next Post

نموذج الاتصال