ഗ്രീൻഫീൽഡ് ദേശീയപാത നഷ്ടപരിഹാരത്തിൽ അവ്യക്തത; ആശങ്ക അകറ്റണം ആക്ഷൻ കൗൺസിൽ

അലനല്ലൂർ: പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ നഷ്ടപരിഹാരം അവ്യക്തമെന്ന് ആക്ഷൻ കൗൺസിൽ.  

മുണ്ടക്കുന്ന് മുതൽ എടപ്പറ്റ പഞ്ചായത്ത് അതിർത്തി വരെയാണ് അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ പാത  കടന്നുപോകുന്നത് എടത്തനാട്ടുകര ടൗൺ ഭാഗവും ഇതിൽ ഉൾപ്പെടും. ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിൽ സർവ്വേ കല്ലിടൽ  പൂർത്തിയായെങ്കിലും സ്ഥലമേറ്റെടുപ്പ്  എന്ന് പൂർത്തിയാകുമെന്നോ  സ്ഥലത്തിനും ബിൽഡിങ്ങിനും എന്ത് നഷ്ടം ലഭിക്കുമെന്നോ   വ്യക്തമല്ല.

സർവ്വേ നടപടികൾക്കെത്തുന്ന ഉദ്യോഗസ്ഥർ മോഹന വാഗ്ദാനങ്ങളൾ സ്ഥലമുടമകൾക്ക്  നൽകി സർവ്വേ പൂർത്തീകരിക്കാൻ ശ്രമിക്കുകയാണ് 

 ജനങ്ങളുടെ ആശങ്ക അകറ്റാതെ  സർക്കാർ സർവ്വേ നടപടികളുമായി മുൻപോട്ട് പോകുകയാണെങ്കിൽ ശക്തമായ പ്രതിഷേധ  പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ അലി മഠത്തൊടി ,ഷാജഹാൻ കാപ്പിൽ ,പി.രഞ്ജിത്ത് തുടങ്ങിയവർ അറിയിച്ചു
Previous Post Next Post

نموذج الاتصال