കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് മണ്ണാർക്കാട് സ്വദേശി മരിച്ചു; ആറ് പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് മീഞ്ചന്തക്ക് സമീപം അരീക്കാട് ആണ് സംഭവം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോഡ് ഇറക്കുകയായിരുന്ന ഷഫീക്ക് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്.
Previous Post Next Post

نموذج الاتصال