സൗപർണിക കൂട്ടായ്മ സ്കൂൾ ഫുട്ബോൾ ടീമിന് ജെഴ്സി വിതരണം ചെയ്തു

കോട്ടോപ്പാടം: കുട്ടികളിലെ കായിക മനോഭാവം പ്രോത്സാഹിപ്പിച്ച് പുതു തലമുറയെ കളിക്കളങ്ങളിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർസെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീമിന് ജെഴ്സി വിതരണം ചെയ്തു. ജേഴ്സി വിതരണം സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർക്ക് കൈമാറി കൊണ്ട് കുട്ടായ്മ പ്രസിഡന്റ് മുഹമ്മദാലി പറമ്പത്ത് നിർവഹിച്ചു അധ്യാപകരായ രാധ നെടുങ്ങാടി,ദിവ്യ കൂട്ടായ്മ മെമ്പർമാരായ  C കൃഷ്ണൻകുട്ടി, P ഗോപി, ശിഹാബ് പെരുണ്ട,PM മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال