പി. കെ.ശശി സിഐടിയു ജില്ലാ പ്രസിഡന്റ്

മണ്ണാർക്കാട് : ഇന്ന് നടന്ന  ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പി. കെ. ശശിയെ വീണ്ടും ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് പി. കെ.ശശി പ്രസിഡൻ്റാവുന്നത്. ഒരു തവണ ജില്ലാ സെക്രട്ടറിയും ആയിട്ടുണ്ട്. എം. ഹംസയാണ് ജില്ലാ സെക്രട്ടറി. എം.ഹംസ രണ്ടാം തവണയാണ് സെക്രട്ടറിയാവുന്നത്. ഒരു തവണ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ടി. കെ. നൗഷാദിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. യൂണിയനുകളെ പ്രതിനിധാനം ചെയ്ത് 368 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അതിൽ 75 പേർ വനിതകളാണ്.  സിഐടിയു ജില്ലാ സമ്മേളനം നാളെ സമാപിക്കും. വൈകുന്നേരം അഞ്ചിന് എംഇഎസ് കല്ലടി കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അര ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു..
Previous Post Next Post

نموذج الاتصال