മണ്ണാർക്കാട്: വെള്ളിയാഴ്ച രാത്രി തച്ചമ്പാറ എടായിക്കലിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴമ്പുറം സ്വദേശി മുഹമ്മദ് നിയാസ് (20) മരിച്ചു. ഇന്നലെ രാത്രി 10 45 ഓടെയായിരുന്നു മരണം. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദേശീയപാത തച്ചമ്പാറ എടയ്ക്കലില്‍ വെള്ളിയാഴ്ച രാത്രി ചരക്ക് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിന് പരിക്കേറ്റത്. പൊന്നങ്കോട് ഭാഗത്തുനിന്നും തച്ചമ്പാറയിലേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന പെട്ടി ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പാടെ തകര്‍ന്ന് പോയിരുന്നു