ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 48കാരന് 20 വര്‍ഷം കഠിന തടവും, പിഴയും

എടത്തനാട്ടുകര:  ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48 കാരന് 20 വര്‍ഷം കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തനാട്ടുകര കാരാട്ടുപറമ്പില്‍ മുഹമ്മദ്‌ ഫാറൂഖിനെ (48) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ്കുമാറാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി. കളിക്കാന്‍ കൂടാമെന്ന് പറഞ്ഞു വീട്ടില്‍ കൊണ്ടുപോയായിരുന്നു അതിക്രമം.

2020 ല്‍ നടന്ന സംഭവത്തില്‍ നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് ലാല്‍, അനില്‍ മാത്യു എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാര്‍ ഹാജരായി. 15 സാക്ഷികളെ വിസ്തരിച്ചു കേസില്‍ 17രേഖകള്‍ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു
Previous Post Next Post

نموذج الاتصال