മണ്ണാർക്കാട്: എം എൽ എ യുടെ 2021-2022 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കുമരംപുത്തൂർ പഞ്ചായത്തിലെ കുളർമുണ്ട പാറ റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുമരംപുത്തൂർ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീത. വി, വാർഡ് മെമ്പർ അജിത്ത്,മറ്റു മെമ്പർമാരായ ഇന്ദിര മടത്തുംപുള്ളി, മേരി സന്തോഷ്, റംസീന വറോടൻ, സഹദ് അരിയൂർ, സിദ്ധീഖ് മല്ലിയിൽ, കാദർ കുത്തനിയിൽ, ഉഷ എന്നിവരും കെ പി എസ് പയ്യനെടം, മുഹമ്മദലി അൻസാരി, ബഷീർ കെ കെ, ബേബി രാജ്, സുന്ദരൻ, രവി വെള്ളാരംകോട്ടിൽ, അബു വറോടൻ, നൗഷാദ് വെള്ളപ്പാടം, സി കെ സലിം, സി എച്ച് ഷൗക്കത്ത്,സത്യൻ, ജയപ്രകാശ് വാഴോത്ത്, അബ്ബാസ് കൊടുവാളി, മുഹമ്മദലി മെട്രോ തുടങ്ങിയവരും സംബന്ധിച്ചു.