ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

മണ്ണാർക്കാട്:  യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരവും കേരള സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശവും അനുസരിച്ച് കുമരംപുത്തൂർ വ്യാപാരി കൂട്ടായ്മ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. യൂണിറ്റ് പ്രസിഡന്റ് കുര്യൻ.പി.ജെ  യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്ദേശ യാത്രയുടെ ഉദ്ഘാടനം UMC ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു നിർവഹിച്ചു. മുഖ്യാഥിതിയായി പങ്കെടുത്ത മണ്ണാർക്കാട്  ഡിവൈഎസ്പി ശ്രീ കൃഷ്ണദാസ് വി.എ സന്ദേശം നൽകുകയും, മണ്ണാർക്കാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷിബു കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് തോമസ് ജേക്കബ് , യൂണിറ്റ് ജനറൽ സെക്രട്ടറി സതീശൻ സി കെ , ട്രഷറർ മുഹമ്മദ് മുസ്തഫ ശശിധരൻ എടത്തൊടിയിൽ രാജേഷ് കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു . യൂണിറ്റ് പ്രസിഡൻറ് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . മണ്ണാർക്കാട് ഡിവൈഎസ്പി സന്ദേശയാത്രയ്ക്ക് ഫ്ലാഗ് ഓഫ് നടത്തി കുമരമ്പത്തൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ചുങ്കം സെൻററിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപിച്ചു.
Previous Post Next Post

نموذج الاتصال