മണ്ണാർക്കാട് : മാരക രാസലഹരിയായ എംഡിഎംഎയുമായി യുവാവ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായി. നായാടികുന്ന് മുഹമ്മദ് സജാദ് (30) ആണ് പിടിയിലായത്. മണ്ണാർക്കാട് എസ് ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പെട്രോളിങ്ങ് നടത്തി വരവേ ഇടവഴിയിൽ ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ട് ഇറങ്ങി പരിശോധിക്കവേ മുൻപ് ഇത്തരം കേസുകളിൽ പെട്ട ആൾ നിൽക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്. അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച 560 മില്ലിഗ്രാം നിരോധിത മയക്കുമരുന്ന് പള്ളിപ്പടിയിൽ നിന്ന് കണ്ടെടുത്തു. ഇതിന് ഏകദേശം 10000 രൂപയോളം വിലവരും. കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്
എസ്. ഐ. എം.സുനിൽ, എ. എസ്. ഐ സുരേഷ് ബാബു, സി. പി. ഒ മാരായ കമറുദ്ധീൻ, ഷഫീഖ്, അമ്മുക്കുട്ടി, അഷ്‌റഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.