മണ്ണാർക്കാട് നഗരസഭ ഒഫീസിൻ്റെ പിൻഭാഗത്തുള്ള കൊടുവാളിക്കുണ്ട് റോഡിൻ്റെ ഇരു സൈഡിലും അനധികൃതമായ വാഹന പാർക്കിംഗ് മൂലം പ്രദേശവാസികളായ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് കൊടുവാളിക്കുണ്ടിലെ മുതിർന്നവരും കുട്ടികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്ന് കാലത്ത് 10:30ന് മുനിസിപ്പൽ ഓഫീസ് പരിസരത്തുള്ള കൊടുവാളിക്കുണ്ട് റോഡ് ജനകീയമായി ഉപരോധിച്ചു.
ഉപരോധ സമരത്തിന് ബഷീർ ചേങ്ങോടൻ സ്വാഗതം പറഞ്ഞു
സക്കീർ മുല്ലക്കൽ അധ്യക്ഷനായി പെരിഞ്ചോളം വാർഡ് കൗൺസിലർ സമീർ വേളക്കാടൻ ഉൽഘാടനം ചെയ്തു
കൊടുവാളിക്കുണ്ട് വാർഡ് കൗൺസിലർ ഹംസ കുറുവണ്ണ, ഹാരിസ് CP, നിസാം പാലൂർ, അനസ് KP, ഷഫീക്ക് CA, ഫൈസൽ വാളിയാടി , ജാഫർ PC തുടങ്ങിയവർ സംസാരിച്ചു.
അഷറഫ് പടിഞ്ഞാറ്റി നന്ദി പറഞ്ഞു.