ഭവാനിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു


അഗളി: അട്ടപ്പാടി ചാവടിയൂരിൽ ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാലക്കാട് നല്ലെപ്പുള്ളി സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച്ചയാണ് വൈകിട്ടാണ് സംഭവം. ചാവടിയൂർ ബേക്കറിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. സുരേഷിന് അപസ്മാര രോഗമുണ്ടായിരുന്നതായി അഗളി പോലിസ് പറഞ്ഞു. അഗളി സിഐ കെ സലീം, എഎസ്ഐ കൃഷ്ണദാസ് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സുരേഷ് അവിവാഹതിനാണ്.
Previous Post Next Post

نموذج الاتصال