ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി

തെങ്കര:  കേരള സർക്കാരിന്റെ വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി തെങ്കര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രി അംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രി. ഷൗക്കത്തലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ടിന്റു അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടോസ് വർഗീസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്ഥിരം സമിതി അംഗങ്ങളായ ഉനൈസ് നെചിയോടൻ,കെപി.ജഹീഫ്.വാർഡ് മെമ്പർമാരായ നജ്മുന്നീസ, അനിത, സീനത്ത്, CP അലി, മേരി ഷിബു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഗോപാലകൃഷ്ണൻ, രാമ പ്രസാദ് എന്നിവർ സംസാരിച്ചു. കുടുംബശ്രി ചെയർപേഴ്സൻ ബിന്ദു സ്വാഗതവും, മെമ്പർ ഗഫൂർ  നന്ദിയും പറഞ്ഞു
Previous Post Next Post

نموذج الاتصال