മലപ്പുറം: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മലപ്പുറം ടൗണിൽ ആരാധകർ തമ്മിൽ കയ്യാങ്കളി. അർജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകർ ആഘോഷമാക്കിയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. കളികാണാൻ അർജന്റീനൻ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലെത്തി മറ്റു ടീമുകളുടെ ആരാധകർ മെസ്സി പടയുടെ പരാജയം ആഘോഷമാക്കുകയായിരുന്നു.
അർജന്റീനൻ ആരാധകരിൽ ഒരാൾ പ്രകോപിതനായതോടെ മറ്റു അർജന്റീനൻ ആരാധകരും സംഘടിക്കുകയാണുണ്ടായത്. ആരാധകർ തമ്മിലുള്ള വാക്കുതർക്കം അൽപ്പസമയം നീണ്ടുനിന്നു
സോഷ്യൽ മീഡിയയിലും അർജന്റീനയുടെ പരാജയം തന്നെയാണ്
പ്രധാന വിഷയം
ട്രോളർമാരും തോൽവി ആഘോഷിക്കുകയാണ്