സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തില്‍ തീരുമാനം.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ.

23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകള്‍ ജനുവരി മൂന്നിന് തുറക്കും. മാര്‍ച്ച്‌ 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്.എസ്.എല്‍.സി പരീക്ഷ റമദാന്‍ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച്‌ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്‍റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു

Post a Comment

Previous Post Next Post