മണ്ണാര്‍ക്കാട് നഗരസഭ ആയുര്‍വേദ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്‍ നിര്‍വഹിച്ചു. നഗരസഭ 19ാം വാര്‍ഡില്‍ മുക്കണ്ണത്ത് നഗരസഭയുടെ 23.75 സെന്‍റ് സ്ഥലത്താണ് മള്‍ട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങളോടെയുള്ള ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍.ഷംസുദ്ദീന്‍ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത സ്വാഗതവും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ശ്രീ.പി.എം.ദിനേശന്‍ നന്ദിയും പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി-സംഘടനാ പ്രതിനിധികള്‍, പൗരപ്രമുഖര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നില പാര്‍ക്കിംഗിനും ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകള്‍, രോഗികള്‍ക്കുള്ള കാത്തിരിപ്പ് / പരിശോധനാ മുറികള്‍, ഫാര്‍മസി, സ്റ്റാഫ് റും, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളും ഉണ്ടാകും. റോഡില്‍ നിന്ന് രണ്ട് നിലകളിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 1.95 കോടി രൂപ മതിപ്പുചിലവ് പ്രതീക്ഷിക്കുന്ന ആയുര്‍വേദ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണചുമതല സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സില്‍ക്കിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.