മണ്ണാര്‍ക്കാട്: മാനവരാശിയെ തകര്‍ക്കുന്ന മാരക വിപത്തായ മയക്കുമരുന്നിനെതിരെ പ്രതിരോധ ചങ്ങല തീര്‍ത്ത് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ കല്ലടി സ്‌കൂളും കണ്ണിചേര്‍ന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാനേജ്‌മെന്റ്, പിടിഎ, പൊതുജന പങ്കാളിത്തത്തോടു കൂടി സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് ലഹരി വിരുദ്ധ ചങ്ങല തീര്‍ത്തു.കല്ലടി കോളേജ് മുതല്‍ ചുങ്കം വരെ ചങ്ങല നീണ്ടു.
ലഹരി വിരുദ്ധ പ്രതിജ്ഞ,ഗാനം,തെരുവ് നാടകം എന്നിവയുമുണ്ടായി.എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന് കാഴ്ചാനുഭവമായി.പി ടി എ പ്രസിഡണ്ട് ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജെസ്സി ചാക്കോ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രധാന അധ്യാപകന്‍ സി. എം ബഷീര്‍, എം.പി.ടി.എ പ്രസിഡണ്ട് പ്രീതി ജോജി, പിടിഎ വൈസ് പ്രസിഡണ്ട് വറോടന്‍ അബു,പി ടി എ എക്‌സിക്യൂട്ടീവുകളായ മനോജ് കുമാര്‍, അധ്യാപകരായ സതീഷ് കുമാര്‍, ടി. പി. മുഹമ്മദ് മുസ്തഫ, മൈത്രി, എം. എന്‍ ഷാജിനി ടീച്ചര്‍ പി.പി.സുബൈര്‍, പി. കെ. ജാഫര്‍ ബാബു, പി. പി. സുധീര്‍, ഹബീബുള്ള അന്‍സാരി, നിര്‍മ്മല്‍ കുമാര്‍, രോഷ്ണി ദേവി, നസ്മത്ത്, അനില ടീച്ചര്‍, അജിത്. എസ് എന്നിവര്‍ സംസാരിച്ചു.