മണ്ണാര്‍ക്കാട്: ലഹരിക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും. സ്‌കൂള്‍ മുതല്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ വരെ ലഹരി വിരുദ്ധ മഹാശൃംഖല തീര്‍ത്തു. സ്‌കൂള്‍ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും നടന്നു. മാനേജ്‌മെന്റ് പിടിഎ, ആരോഗ്യം, പൊലീസ്, എക്‌സൈസ് വകുപ്പുകളുമായി സഹകരിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും മയക്കുമരുന്നിനെതിരായ പ്രതിരോധ ചങ്ങലയില്‍ കണ്ണികളായത്. സ്‌കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഫ്രനറ്റ് ഫ്രാന്‍സിസ് നേതൃത്വം നല്‍കി. പിടിഎ പ്രസിഡണ്ട് റഷീദ് മുത്തനില്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത് വിശിഷ്ടാതിഥിയായി. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോം വര്‍ഗീസ്, എക്‌സൈസ് ഓഫീസര്‍ വി.വി രമേശ്, പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍, എംപിടിഎ പ്രസിഡണ്ട് ബിന്ദു, പി.ടി.എ വൈസ് പ്രസിഡണ്ട് അഷറഫ് എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ കെ. കെ നജുമുദ്ധീന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ആയിഷാബി നന്ദിയും പറഞ്ഞു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാനം ,കലാപരിപാടി, ഫ്‌ലാഷ് മോബ് എന്നിവയും നടത്തി.