ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസ്, ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മണ്ണാര്‍ക്കാട്: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. മണ്ണാര്‍ക്കാട്ടെ ജില്ലാ സ്പെഷല്‍ കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് വിധി പറഞ്ഞത്. പാലക്കാട് ചിറ്റൂര്‍ ഗോവിന്ദാപുരം ആട്ടയാംപതി തെക്കേ കോളനിയിലെരാമസ്വാമി - ഭാഗ്യ ദമ്പതികളുടെ മകള്‍ ദീപയാണ് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി 13നാണ് സംഭവം. 

സംശയരോഗത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് അട്ടയാംപതി കോളനി ഓലപ്പുരക്കല്‍ വീട്ടില്‍ വിനു (40) വാണ് ഭാര്യ ദീപയെ ആയുധമുപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ദീപയുടെ വീട്ടില്‍ രണ്ടാമത്തെ കുട്ടിയുടെ മുമ്പില്‍വെച്ചാണ് ദീപയെ ഭര്‍ത്താവ് വിനു വെട്ടിയത്. കേസില്‍ മുപ്പത് സാക്ഷികളെ വിസ്തരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയന്‍ പറഞ്ഞു.
Previous Post Next Post

نموذج الاتصال