മണ്ണാർക്കാട്: മണ്ണാർക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. കെ.ടി.എം. ഹൈസ്കൂളിന് സമീപത്തായി പ്രവർത്തിക്കുന്ന രണ്ട് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണ ശ്രമം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥാപനങ്ങളിൽ നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം. CCTVയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വ്യാപാരി നേതാക്കളായ ബാസിത് മുസ്ലിം, രമേശ് പൂർണിമ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. എല്ലാ വ്യാപാരികളും മോഷ്ടാക്കൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്ഥാപനങ്ങളിലെ ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തമെന്നും നേതാക്കൾ അറിയിച്ചു