ദുബായ്: ദുബായ് ഷെയ്ക്ക് മുഹമ്മദിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സൈക്കിൾ റേസ് മൽസരമായ അൽ സലാം ചാംബ്യൻഷിപ്പ് റോഡ് സൈക്കിളിങ്ങ് റേസിൽ കോളിഫൈ നേടിയിരിക്കുകയാണ് മണ്ണാർക്കാട്ടുകരനായ കല്ലടി അബ്ദുൾ റഹീം എന്ന വാവ. ഇതിലേക്ക് കോളിഫൈ നേടിയ ഒരേ ഒരു ഇന്ത്യനാണ് റഹീം എന്നതും ശ്രദ്ധേയമാണ്. നേരത്തേ മണ്ണാർക്കാട് പെഡല്ലേർസിൽ അംഗമായിരുന്നു റഹീം, ജോലി നേടി വിദേശത്തേക്ക് പോയപ്പോഴും തന്റെ സൈക്കിളിങ്ങ് പരിശീലനം മുടങ്ങാതെ കൊണ്ട് നടന്നു. അടുത്ത വർഷം ജനുവരിയിലാകും റേസ് നടക്കുക അതിലും വിജയിക്കുവാനാകും എന്ന ആത്മവിശ്വാസത്തിലാണ് റഹീം. അക്കാദമിക്ക് രംഗത്തും, സ്പോർട്സ് രംഗത്തും, കലാ രംഗത്തുമെല്ലാം മണ്ണാർക്കാടിന്റെ യശസ്സുയർത്തിയ കല്ലടി ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും, സ്ക്കൂൾ മാനേജ്മെന്റ് കുടുംബാംഗവുമാണ് കല്ലടി അബ്ദുൾ റഹീം