മണ്ണാർക്കാട്: പ്രാഥമിക പരിശോധനയിൽ നിപ്പ രോഗമെന്നു സംശയിക്കുന്ന മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയായ 58 കാരന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീം നേതൃത്വം നൽകി. പൂർണ്ണമായും പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കൽക്കണ്ടി ഹോളി ട്രിനിറ്റി ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിച്ചു.
സംസ്ക്കാര ചടങ്ങുകൾക്ക് അഗളി ഹെൽത്ത് സൂപ്പർവൈസർ ടോംസ് വർഗ്ഗീസ്,
കുമരംപുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ പി, ന്യൂട്രീഷ്യനിസ്റ്റ് മുർഷിദ് വി
കാഞ്ഞിരപ്പുഴ ഫെറോന പള്ളി വികാരി
ഫാദർ ബിജു കല്ലെങ്കിൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് Adv ഷമീർ പഴേരി, പാലക്കാട് ജില്ല വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ ഹാരിസ് കോൽപ്പാടം, മണ്ഡലം വൈസ് ക്യാപ്റ്റൻ ഷമീർ മാസ്റ്റർ, മണ്ണാർക്കാട് മുനിസിപ്പൽ ക്യാപ്റ്റൻ നസീം പള്ളത്ത്, വൈറ്റ്ഗാർഡ് അംഗങ്ങളായ നിഷാദ് UP,ഷനോജ് കല്ലടി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ കോവിഡ് കാലത്ത് പാലക്കാട് ജില്ലയിൽ ജാതിമത ഭേദമന്യേ 250ൽ പരം സംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയവരാണ് മണ്ണാർക്കാട് വൈറ്റ്ഗാർഡ് ടീം
Tags
mannarkkad