മണ്ണാർക്കാട്: ആഘോഷപരിപാടികൾക്കായി കാഞ്ഞിരപ്പുഴ ഉദ്യാനം ഒരുങ്ങി തുടങ്ങി, കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷപരിപാടി വാടിക സ്മിതം 2022 ഡിസംബർ 26 മുതൽ 31വരെ നടക്കുമെന്ന് എം എൽ എ അഡ്വ: ശാന്തകുമാരി അറിയിച്ചു.
നാടൻപാട്ട്, ഫ്യൂഷൻ ഡാൻസ്, ഡി.ജെ, സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങി ആഘോഷ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുള്ള വാടിക സ്മിതം 26ന് മന്ത്രി കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ്, വിവിധ നിയോജക മണ്ഡലം എം എൽ എ മാരും ആറുദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാകും. മുരുകൻ കാട്ടാക്കട ഉൾപ്പെടെ കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകരും വിവിധ ദിവസങ്ങളിൽ വേദി പങ്കിടുന്നതാണെന്നും എം എൽ എ അറിയിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ റെജിജോസ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ,പ്രദീപ് മാസ്റ്റർ,സിദ്ദിഖ് ചേപ്പോടൻ, ജയ,ഷാജഹാൻ എന്നിവരും പങ്കെടുത്തു