മണ്ണാർക്കാട് കുന്തിപുഴ കമ്മ്യൂണിറ്റി ഹാളിൽ "പ്രദർശന വിപണന മേള" തുടങ്ങി

മണ്ണാർക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ, താലൂക്ക് വ്യവസായ ഓഫീസ് മണ്ണാർക്കാട് സംഘടിപ്പിക്കുന്ന ചെറുകിട വ്യവസായ ഉല്പ്പന്ന പ്രദർശ്ശന വിപണന മേള കുന്തിപ്പുഴ  കമ്മ്യൂണിറ്റി ഹാളിൽ തുടങ്ങി. രാവിലെ 10 മണി മുതൽ  വൈകുന്നേരം 9 മണിവരെയാണ് പ്രദർശനമേളയുടെ സമയം. പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.  ഈ മാസം 19ന് മേള അവസാനിക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 10.30ന് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ധീൻ നിർവഹിക്കും.

മേളയിൽ കളിമൺ പാത്രങ്ങൾ , മുള ഉല്പ്പന്നങ്ങൾ, 
ചൂരൽ ഉല്പ്പന്നങ്ങളൾ , പേപ്പർ ബാഗുകൾ, ഇൻവെർട്ടർ , കരിപൌഡറുകൾ, 
റെഡിമെയിഡ് ഉൽപ്പണങ്ങൾ , ഭക്ഷ്യ ഉല്പ്പന്നങ്ങൾ, വീട് നിർമ്മാണ സാമഗ്രികൾ, 
പാക്കിങ് മെറ്റീരിയൽസ് ,
 UPVC ഡോറുകൾ, മെറ്റൽ ഡോറുകൾ മുതലായ ഉല്പ്പന്നങ്ങൾ കമ്പനി വിലയിൽ  ലഭ്യമാണ്.

Post a Comment

Previous Post Next Post