പ്രസ്ക്ലബ്ബ് മണ്ണാര്‍ക്കാട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാടിന് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി സി എം സബീറലി (മാധ്യമം), വൈസ് പ്രസിഡന്റായി എ രാജേഷ് (മനോരമ ന്യൂസ്), ജനറല്‍ സെക്രട്ടറിയായി ബിജു പോള്‍ (എസിവി), ജോയിന്റ് സെക്രട്ടറിയായി ഡി.മധു (പ്രാദേശികം), ട്രഷററായി ഇ.എം അഷ്‌റഫ് (ചന്ദ്രിക), പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി സജീവ് പി മാത്തൂര്‍ (അണ്‍വെയ്ല്‍ ന്യൂസര്‍), സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററായി അബ്ദുല്‍ ഹാദി അറയ്ക്കല്‍ (മണ്ണാര്‍ക്കാട് ഓണ്‍ലൈന്‍ ന്യൂസ് ), എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി വി നിസാര്‍ (ന്യൂസ് വ്യൂ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് പ്രസ്  ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.സി എം സബീറലി അധ്യക്ഷനായി. ഇ.എം അഷ്‌റഫ് കണക്ക് അവതരിപ്പിച്ചു.പ്രസ് ക്ലബ്ബ് മെമ്പര്‍മാരായ അമീന്‍ മണ്ണാര്‍ക്കാട്, സുബ്രഹ്മണ്യന്‍ കാഞ്ഞിരപ്പുഴ, അജിന്‍സന്‍, എം കെ ഹരിദാസ്, കെ പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. എ രാജേഷ് സ്വാഗതം പറഞ്ഞു.
Previous Post Next Post

نموذج الاتصال