കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്ന് 8 ലക്ഷം കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു

കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്നും 8 ലക്ഷം രൂപ മോഷ്ടിച്ച്  കടന്നു കളഞ്ഞ കേസിലെ പ്രതി അലക്സ് സൂര്യയെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് മോഷണം നടന്നത്. പള്ളിയുടെ നവീകരണപ്രവർത്തനങ്ങൾക്കായി സൂക്ഷിച്ച പണമാണ് മോഷണം പോയത്.  ഗോവ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന അലക്സിനെ  അവിടെ എത്തിയാണ് കല്ലടിക്കോട് പോലീസിന്റെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളാണ് പ്രതി മുഖ്യമായും നടത്താറുള്ളത്.  വിരലടയാളം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയുന്നതും, കസ്റ്റഡിയിൽ എടുക്കുന്നതും. കേരളത്തിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്.  മോഷണത്തിന് ശേഷം സംസ്ഥാനം വിടുന്നതാണ് ഇയാളുടെ രീതി. സംസ്ഥാനത്തിന് പുറത്ത് ഇയാൾക്കെതിരെ ഡ്രഗ് കേസുകളുമുണ്ട്. ലഹരിക്ക് അടിമയാണ് അലക്സ് സൂര്യ. മണ്ണാർക്കാട് ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ് ഐ അനീഷ്, എസ് ഐ ഡൊമനിക്ക് ദേവരാജ്, ഷരീഫ് ബാവ, സൈഫുദ്ദീൻ, ഹാരിസ്, സനീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. നാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതിയെ ഗോവയിലേക്ക് കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു
Previous Post Next Post

نموذج الاتصال