മണ്ണാർക്കാട്ടുകാർക്കിടയിൽ ചർച്ചയായി ഒരു വൈറൽ താരം

തച്ചമ്പാറ: മണ്ണാർക്കാട് ഇന്നത്തെ താരം അഗ്നിദേവ് ആണ്. ആളൊരു ഒന്നാം തരം പൂവനാണ്. എങ്ങനെയാണ് വൈറൽ ആയത് എന്ന് പരിശോധിക്കാം. തച്ചമ്പാറ പൂരത്തോടനുബന്ധിച്ച് ക്ഷേത്ര ജാഗ്രതാ സമിതി നടത്തിയ പൂവൻകോഴി ലേലത്തിൽ  വില പറപറന്നെത്തി നിന്നത് അരലക്ഷം രൂപയില്‍.  കോഴി ലേല ചരിത്രത്തില്‍ പുതുചരിത്രമിട്ടത്. ഈ വിവരം അറിഞ്ഞതോടെ ആ കോഴിയെ കാണാൻ ആളുകളുടെ തിക്കും തിരക്കുമായി. സോഷ്യൽ മീഡിയയിൽ ആളങ്ങ് വൈറലുമായി.

ചൊവ്വാഴ്ച രാത്രിയിലാണ് തച്ചമ്പാറ ടൗണില്‍ ലേലം നടന്നത്.10 രൂപയില്‍ നിന്നും വിളി നിന്നു.പതിയെ ആയിരവും പതിനായിരവും കടന്നതോടെ വീറും വാശിയുമായി.കൂള്‍ ബോയ്‌സ്,പഞ്ചമി എന്നിവരായിരുന്നു മത്സരിച്ചത്.ഒടുവില്‍ അമ്പതിനായിരം രൂപയ്ക്ക് കൂള്‍ ബോയ്‌സ് എന്ന കൂട്ടായ്മയ്ക്ക് ലേലം ഉറപ്പിച്ചു.രാത്രി ഏറെ സമയം വൈകി 12 മണിക്കാണ് ലേലം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടക്കുന്ന ഗാനമേളയുടെ ഭാഗമായാണ് ക്ഷേത്ര ജാഗ്രത സമിതി  ലേലം നടത്തിയത്. ജാഗ്രതാ സമിതി പ്രസിഡന്റ് വിനു ഗാമായാണ് കോഴിയെ സംഭാവന ചെയ്തത്. വലിയ തുക നല്‍കി സ്വന്തമാക്കി കോഴിക്ക് അഗ്നിദേവ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വളര്‍ത്താനാണ് കൂള്‍ബോയ്‌സ് കൂട്ടായ്മയുടെ തീരുമാനം. ജാഗ്രതാ സമിതി സെക്രട്ടറി പി ആര്‍ രഞ്ജിത്ത്,ഖജാന്‍ജി രതീഷ് വിസ്മയ, സന്ദീപ് ചിന്നാടന്‍, അനില്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال