മൊബൈൽ കട കുത്തി തുറന്ന് കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

അഗളി താവളത്തുള്ള AM MOBILES എന്ന കടയുടെ ഷട്ടറിന്റെ ലോക്ക് ഹാക്‌സോബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റി ഉള്ളിൽ കയറി കടയിലുണ്ടായിരുന്ന 3 മൊബൈൽ ഫോണുകളും 3000 രൂപയും കവർന്ന കേസിൽ പ്രതികളായ ശിവകുമാർ  (21) , താഴെ ധാന്യം ഊര് , പാലൂർ. സച്ചിൻ M.M (26), മഠത്തിപ്പറമ്പിൽ, V.R പുരം,ചാലക്കുടി എന്നിവരെ പാലക്കാട് അഗളി പോലീസ് പിടികൂടി . കവർച്ച ചെയ്ത ഫോണുകളും കൃത്യത്തിനുപയോഗിച്ച മോട്ടോർ സൈക്കിളും വീണ്ടെടുത്തു. 
 
പ്രതികളായ സച്ചിൻ മുൻപ് കഞ്ചാവ് കടത്തിയതിനും , ശിവകുമാർ പോക്‌സോ കേസിലും ഉൾപ്പെട്ടിട്ടുള്ള പ്രതികൾ ആണ് .

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ്.R IPS ൻറെ നിർദ്ദേശാനുസരണം അഗളി DYSP മുരളീധരൻ , അഗളി SHO സലിം , എസ്‌ഐമാരായ മുരളി , കൃഷ്ണദാസ്, SCPO ദേവസ്യ ,CPO അജയൻ ,ബിനോയ് , പളനി ,WSCPO സലീന , സ്പെഷ്യൽ ബ്രാഞ്ച് SI ജെയിൻ പൗലോസ് എന്നിവരുടെ സംഘം ആണ് ചാലക്കുടി പൊലിസിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത് .
Previous Post Next Post

نموذج الاتصال