കരിങ്കല്ലത്താണിയിൽ വാഹനാപകടം; യുവതി മരിച്ചു

കരിങ്കല്ലത്താണിയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. വെള്ളക്കുന്നിലെ കിഴക്കേക്കര അബ്ദുവിൻ്റെ ഭാര്യയും, മുതുക്കുംപുറത്തെ ചേലക്കാടൻ അബുവിൻ്റെ മകളുമായ സലീന (40)യാണ് മരിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും, ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

സ്കൂട്ടർ ഓടിച്ചിരുന്ന അബ്ദുവിനെ പരിക്കുകളോടെ  EMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 
Previous Post Next Post

نموذج الاتصال