മണ്ണാർക്കാട്: ദേശീയപാതയിൽ നൊട്ടമല വളവിൽ വാഹനത്തില്‍ നിന്നും ഇന്ധനം റോഡിലേക്ക് ചോര്‍ന്ന് പരന്നത് അപകടഭീഷണി ഉയര്‍ത്തി. അഗ്നിരക്ഷാസേനയെത്തി റോഡ് വൃത്തിയാക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 11.30നാണ് നൊട്ടമലവളവിലെ കട്ടവിരിച്ച ഭാഗത്ത് ഇന്ധനം പടര്‍ന്നത്. ഇതുവഴി കടന്നുപോയ ഏതു വാഹനത്തില്‍ നിന്നാണ് ഇന്ധനം ചോര്‍ന്നതെന്ന് വ്യക്തമല്ല. ഇത് ശ്രദ്ധയില്‍പ്പെടാതെ വന്ന രണ്ട് ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുകയും ചെയ്തു. ഭാഗ്യവശാലാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇവര്‍ വിവരമറിയിച്ച പ്രകാരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ലിജോ, കാര്‍ത്തികേയന്‍, സുജീഷ്, ഹോം ഗാര്‍ഡ് അന്‍സല്‍ എന്നിവരുടെ നേതൃത്വത്തില്‍ സോപ്പ് പൊടിവിതറിയശേഷം വെള്ളം പമ്പുചെയ്ത് റോഡ് വൃത്തിയാക്കി.
റോഡിലൂടെ ഇന്ധനം ചോര്‍ന്ന് ബൈക്ക് യാത്രികർ തെന്നി വീണു; ഫയർഫോഴ്സ് അപകടമൊഴിവാക്കി
byഅഡ്മിൻ
-
0