പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മാര്‍ച്ച് 14 ന് രാവിലെ 6.15 ന് ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസ്(22639) പാലക്കാട് ജങ്ഷനില്‍ എത്തിയപ്പോഴാണ് എന്‍ജിന് പുറകിലുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മാര്‍ച്ച് 15 ന് രാവിലെ എട്ടോടെ മരിച്ചു. ഇരുനിറവും ഒത്തശരീരവും ഉണ്ട്. ഏകദേശം 178 സെ.മീ. ഉയരം. കാവി മുണ്ടും കാവി നിറത്തിലുള്ള അയഞ്ഞ ജുബ്ബയുമായിരുന്നു ധരിച്ചിരുന്നത്. കറുത്ത ഇടതൂര്‍ന്ന നീളമുള്ള മുടി. വെട്ടിയൊതുക്കാത്ത താടി, മീശ എന്നിവയാണ് അടയാളങ്ങള്‍. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8921038500, 0491 2555218, 9497987330 എന്നീ നമ്പറുകളില്‍ അറിയിക്കണം
Previous Post Next Post

نموذج الاتصال