ക്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

അഗളി: മട്ടത്തുക്കാട് സ്വകാര്യ പോളിടെക്നിക്കിന്  സമീപം വയോധികൻ ക്രെയിൻ ഇടിച്ച് മരിച്ചു. മട്ടത്തുക്കാട് സ്വദേശി പഴനിസ്വാമിയാണ്‌ (70) ആണ് മരിച്ചത്.  ഇന്നലെ രാവിലെയാണ് സംഭവം.  മട്ടത്തുക്കാട് വഴി സഞ്ചരിച്ച യാത്രികരാണ് സ്വകാര്യ പോളിടെക്നിക്കിന് സമീപം വാഹനമിടിച്ച് മരിച്ചനിലയിൽ ആളെ കണ്ടത്. ഉടനെ ഷോളയൂർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് മരിച്ചത് പഴനിസ്വാമിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇതുവഴി വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസിന്‌ ഇതുവഴി അശ്രദ്ധമായ രീതിയിൽ ഡ്രൈവ് ചെയ്ത ക്രെയിൻ  ഷോളയൂർ ഭാഗത്തേക്ക് പോയതായി മനസ്സിലാവുകയും ഷോളയൂർ ഭാഗത്തേക്കുള്ള റോഡിൽ ക്രെയിൻ കണ്ടെത്തുകയും ചെയ്തു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രെയിൻ ഡ്രൈവർ ജോമോനെ (42) യാണ് ഷോളയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്

പഴനിസ്വാമിയുടെ ഭാര്യ: മരുതി. മക്കൾ: കവിത, സരോജ, രാജപ്പൻ, മുരുകേശ്.
Previous Post Next Post

نموذج الاتصال