മണ്ണാർക്കാട് : 45 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അലനല്ലൂർ കൂമൻചിറ തോണിപ്പാടത്ത് അയ്യപ്പൻ ചെട്ടിയാറാണ് (76) വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. ഇന്നലെ രാവിലെയാണ് സംഭവം. ആൾമറയുള്ള കിണറിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. പ്രദേശവാസികൾ ഉടനെ വിവരമറിയിച്ചതിനെ തുടർന്ന് വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി കിണറ്റിലിറങ്ങി വലയുപയോഗിച്ച് വയോധികനെ പുറത്തെത്തിച്ചു.
വീഴ്ചയിൽ പരിക്കുകളൊന്നും കണ്ടില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു