കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മണ്ണാർക്കാട്: കരിമ്പുഴ പാറക്കടവ് മുരുകൻ ക്ഷേത്രത്തിൻ്റെ തെരുവ് കടവിൽ  കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.  ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ  കടമ്പഴിപ്പുറം ആലങ്ങാട് ആലപ്പാറ ചെറുപുറത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ഫഹദ് (21), കൊല്ലങ്കോട് നെൻമേനി എ.എൽ.പി സ്ക്കൂളിന് സമീപം താമസിക്കുന്ന കറുപ്പ സ്വാമിയുടെ മകൻ ആദർശ് (21)  എന്നിവരാണ് മരിച്ചത്. 
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ്  സംഭവം. വട്ടമ്പലത്തെ അഗ്നിരക്ഷാ സേനാംഗങ്ങളും, കരിമ്പുഴ ട്രോമാ കെയർ വളണ്ടിയർമാരും പ്രദേശവാസികളും ചേർന്ന് രണ്ടുപേരെയും പുറത്തെടുത്ത് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും   ജീവൻ രക്ഷിക്കാനായില്ല
Previous Post Next Post

نموذج الاتصال