മരം കയറ്റിയ ലോറി മറിഞ്ഞു; ആളപായമില്ല

കല്ലടിക്കോട്:  കല്ലടിക്കോട് - പറക്കാട് റോഡിൽ റബ്ബർ മരം കയറ്റിപ്പോകുകയായിരുന്ന ലോറി  മറിഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.  പറക്കാട് നിന്ന് റബ്ബർ കയറ്റി കഞ്ചിക്കോട്ടെ കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതേത്തുടർന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്നു. ആർക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല.  പറക്കാട് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം വളരെ താഴ്ന്നത് അപകടസാധ്യത കൂട്ടുന്നുവെന്നും ഇതാണ് ലോറി മറിയാൻ കാരണമെന്നും  പ്രദേശവാസികൾ പറഞ്ഞു.
Previous Post Next Post

نموذج الاتصال