കുഴൽക്കിണർ ശരിയാക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

മണ്ണാർക്കാട് കോടതിപ്പടിയിൽ കുഴൽ ക്കിണർ ശരിയാക്കുന്നതിനിടയിൽ അപകടം യുവാവ് മരിച്ചു. ചിറക്കൽപ്പടി കുഴിയിൽ പീടിക നൂറുള്ളയുടെ മകൻ മൊയ്‌ദീൻ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെങ്കര മണലടി ആറ്റും പുള്ളിയിൽ രവിയുടെ മകൻ ശ്രീജിത്ത്‌ (32)ന് തലക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ചോമേരി ഗാർഡന് അകത്തുള്ള ഹാർമോണി കോട്ടേഴ്സിന് അകത്ത്  കുഴൽ കിണർ പണിക്കായി സ്ഥാപിച്ച ചെയിൻ ബ്ലോക്ക് തകർന്ന് ഇരുവരുടെയും തലയിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു.അപകടത്തിൽ തലയോട്ടി തകർന്നു മൊയ്‌ദീൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. റജീബയാണ് മൊയ്‌ദീന്റെ മാതാവ്.
Previous Post Next Post

نموذج الاتصال